Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 413 Locals Killed

കി​​​ഴ​​​ക്ക​​​ൻ കോംഗോയിൽ എം 23 വിമതരുടെ ആക്രമണം; 413 നാട്ടുകാർ കൊല്ലപ്പെട്ടു

ഗോ​​​മ: കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ലെ സൗ​​​ത്ത് കി​​​വു പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 413 നാ​​​ട്ടു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. റു​​​വാ​​​ണ്ട​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള എം23 ​​​സാ​​​യു​​​ധ ഗ്രൂ​​​പ്പാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ കോം​​​ഗോ, റുവാ​​​ണ്ട​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ൽ എം23 ​​​വി​​​മ​​​ത​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യം കോം​​​ഗോ​​​യും എം23 ​​​വി​​​മ​​​ത​​​രും പ്ര​​​ത്യേ​​​ക ച​​​ർ​​​ച്ച ന​​​ട​​​ത്തി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യെ​​​ങ്കി​​​ലും പ​​ല​​വ​​ട്ടം ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടു.

വെ​​​ടി​​​വ​​​യ്പി​​​ലും ഗ്ര​​​നേ​​​ഡ്, ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് 413 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​ട്ടേ​​​റെ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ലെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ഉ​​​വി​​​ര ന​​​ഗ​​​രം എം23 ​​​സം​​​ഘം ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബു​​​റു​​​ണ്ടി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ബു​​​ജും​​​ബു​​​റ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​ണ് ഉ​​​വി​​​ര സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത്.

6,500 പോ​​​രാ​​​ളി​​​ക​​​ളാ​​​ണ് എം23 ​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണു യു​​​എ​​​ൻ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. എം23 ​​​വി​​​മ​​​ത​​​ർ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന റുവാ​​​ണ്ട​​​യാ​​​ണെ​​​ന്ന് കോം​​​ഗോ​​​യും അ​​​മേ​​​രി​​​ക്ക​​​യും യു​​​എ​​​ന്നും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. എ​​​ന്നാ​​​ൽ, റു​​​വാ​​​ണ്ട ഇ​​​തു നി​​​ഷേ​​​ധി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ സൈ​​​നി​​​ക​​​രു​​​ണ്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം റുവാ​​​ണ്ട സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. 4000 റ​​​വാ​​​ണ്ട​​​ൻ സൈ​​​നി​​​ക​​​ർ കോം​​​ഗോ​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് യു​​​എന്നി​​​ന്‍റെ ക​​​ണ​​​ക്ക്.

Latest News

Corehub Up